
കൊല്ലം : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനെ ചേര്‍ത്തുപിടിച്ച് കുണ്ടറ വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി സ്വീകരണത്തിന്‍റെ ഭാഗമായി കുണ്ടറയിലെത്തിയ പ്രേമചന്ദ്രന് അതിശയിപ്പിക്കുന്ന വരവേല്‍പ്പാണ് ലഭിച്ചത്. പ്രവര്‍ത്തകരും സമ്മതിദായകരും സാധാരണക്കാരും സ്ഥാനാര്‍ത്ഥി എത്തുന്ന എല്ലാ സ്വീകരണ പോയിന്‍റുകളിലും ആവേശത്തോടെ സ്വീകരിക്കുന്നു. പൈലറ്റ് പ്രാസംഗികര്‍ എം.പി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ കഴിഞ്ഞ നാളുകളില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമൂഹ്യ ഇടപെടലുകളെ കുറിച്ചും സംസാരിക്കുന്നു. തുടര്‍ന്ന് ഹ്രസ്വപ്രസംഗത്തിലേക്ക് സ്ഥാനാര്‍ത്ഥി കടക്കുന്നു.
മണ്ഡലവുമായുള്ള തന്‍റെ ഹൃദയബന്ധം സൂചിപ്പിച്ചുകൊണ്ടാണ് പ്രസംഗത്തിലേക്ക് കടക്കുന്നത്. കുണ്ടറ സിറാമിക്സ്, അലിന്‍റ്, കെല്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുവേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, ഇ.എസ്.ഐ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥി അക്കമിട്ടു പറയുന്നു. വികസനം എവിടെയെന്നുള്ള ചോദ്യത്തിന് ഇതാ ഇവിടെയെന്ന് തൊട്ടു കാണിച്ച് പറയാന്‍ കഴിയുന്ന വിധത്തില്‍ സമഗ്ര പുരോഗതിക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാന്‍ കുരീപ്പള്ളി സലീം അദ്ധ്യക്ഷത വഹിച്ച യോഗം തെരഞ്ഞെടുപ്പ് പാര്‍ലമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ആമുഖപ്രഭാഷണം നടത്തി. റ്റി.സി. വിജയന്‍, ജെ. മധു, പി.ജി. പ്രസന്നകുമാര്‍, കെ.ആര്‍.വി. സഹജന്‍, ജി. വേണുഗോപാല്‍, ഫൈസല്‍ കുളപ്പാടം, എ.എല്‍. നിസാമുദ്ദീന്‍, രാജു ഡി പണിക്കര്‍, ഫിറോസ് ഷാ സമദ്, നാസിമുദ്ദീന്‍ ലബ്ബ, ഷൈജു കോശി, കെ.ബി. ഷഹാല്‍, കെ. ബാബുരാജന്‍, ബിജു പഴങ്ങാലം, ജേക്കബ്ബ്, മനോഹരന്‍, ഇ. ആസാദ്, മുഖത്തല ഗോപിനാഥ്, അജി, ഷിഹാബുദ്ദീന്‍, സജീവ്, സ്റ്റീഫന്‍ നല്ലില, ഷാന്‍ മുട്ടയ്ക്കാവ്, ബാബുക്കുട്ടന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments