banner

ഇൻഡി മുന്നണിക്ക് എൻഡിഎയുടെ അയലത്ത് പോലും എ‌ത്താൻ സാധിക്കില്ല!, മോദി പ്രവാഹം കേരളത്തിലും അലയടിക്കും, എൻ ഡി എയ്ക്ക് പരസ്യ പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

Published from Blogger Prime Android App
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അലയടിക്കുന്ന മോദി പ്രവാഹം കേരളത്തിലും ഉണ്ടാകും.ശക്തമായ ഭരണം കാഴ്ചവയ്‌ക്കാൻ പ്രധാനമന്ത്രി വീണ്ടും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മോദി പ്രവാഹം കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നും അത് വോട്ടിൽ പ്രതിഫലിക്കും. രാമക്ഷേത്രവും അയോദ്ധ്യയും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡി മുന്നണിക്ക് എൻഡിഎയുടെ അയലത്ത് പോലും എ‌ത്താൻ സാധിക്കില്ലെന്നും നരേന്ദ്ര മോദി തന്നെ അധികാരത്തിലേറുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 2019 ആവർത്തിക്കാൻ യുഡിഎഫിന് സാധിക്കില്ലെന്നും സീറ്റ് കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ഒരിക്കലും നൽകാതിരുന്ന കോൺ‌​ഗ്രസാണ് ഇപ്പോൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Post a Comment

0 Comments