സ്വന്തം ലേഖകൻ
ബിജെപിയെ പ്രതിസന്ധിയിലാക്കി, മോദി സര്‍ക്കാരിന്‍റെ അഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടിയുള്ള വെബ്‌സൈറ്റ്. ‘കറപ്‌ട് മോദി ഡോട് കോം’ എന്ന പേരിലുള്ള വെബ്‌സൈറ്റ് വലിയ ചര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് തുറന്നിട്ടത്.
റഫേല്‍, ഐഎല്‍ ആന്‍ഡ് എഫ്‌എസ്, കേരളത്തിലെ അദാനി എയര്‍പോര്‍ട്ട്, അസം സിവില്‍ സര്‍വീസ് പരിക്ഷ, ഇ – ടെന്‍ഡര്‍, ഡിഡിസിഎ, നോട്ടുനിരോധനം, നീരവ് മോദി, നര്‍മദ പ്ലാന്‍റേഷന്‍ എന്നിങ്ങനെ മോദി സര്‍ക്കാര്‍ നടത്തിയ നിരവധി അഴിമതികളുടെ വിവരമാണ് വെബ്‌സൈറ്റിലുള്ളത്.
എ മുതല്‍ സെഡ് വരെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അഴിമതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. രണ്ടായിരം രൂപ നോട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പൂര്‍ണചിത്രമുള്ള ഗ്രാഫിക്‌സ് ഫോട്ടോയും വെബ്‌സൈറ്റില്‍ കാണം.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ വെബ്‌സൈറ്റ് വന്‍ പ്രഹരമാണ് ബിജെപിയ്‌ക്കുണ്ടാക്കിയത്. ഉടനെ തന്നെ ഈ വെബ്‌സൈറ്റ് പൂട്ടിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തും എന്നിങ്ങനെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
.jpg)
0 Comments