banner

മീൻ പിടിക്കുന്നതിനിടെ കുളിക്കാനിറങ്ങി!, സുഹൃത്തുക്കൾ നിരവധി തവണ വിളിച്ചെങ്കിലും പ്രതികരണമില്ല, യുവാവ് മുങ്ങി മരിച്ചു

Published from Blogger Prime Android App
ഇടുക്കി :
ചെങ്കുളം ഡാമില്‍ നിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം നാലാനിക്കല്‍ കുരുക്കോസിൻ്റെ മകൻ ജിമ്മി (33) മുങ്ങിമരിച്ചു. ജില്ലയിലെ പ്രധാന വടംവലി, വോളിബോള്‍ താരമായിരുന്നു ജിമ്മി. കുളിക്കുന്നതിനുവേണ്ടി ജിമ്മി വെള്ളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ഡാമില്‍ വലകെട്ടി മീൻ പിടിക്കുകയായിരുന്നു.

വെള്ളത്തിൽ ഇറങ്ങിയ കുറെ നേരമായി കാണാതായപ്പോൾ കരയിൽ നിന്ന സുഹൃത്തുക്കൾ പേര് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് ഡാമില്‍ മീൻ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേർന്നു നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തോക്കുപാറ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയില്‍ നടന്നു.  

Post a Comment

0 Comments