banner

പിടിയിലായത് ഒരു കിലോയിലധികം ഉണക്ക കഞ്ചാവുമായി!, പോലീസ് അറസ്റ്റ് ചെയ്ത 21-കാരൻ റിമാൻഡിൽ, 'അനിറ്റി' കഞ്ചാവ് എത്തിച്ചത് മൊത്ത വിതരണത്തിന്


സ്വന്തം ലേഖകൻ
ഇടുക്കി : മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കൽ അനിറ്റി (21) നെയാണ് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

കോട്ടയം, ഇടുക്കി ജില്ലകളിൽ ഏതാനും നാളുകളായി ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നല്കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.തൊടുപുഴ ഒറ്റല്ലൂർ ചക്കിയള്ളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.സി നെബു,ഷാജി ജെയിംസ്, സിവിൽ എക്സൈസ് ഓഫീസർ ആർ. കണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Post a Comment

0 Comments