banner

കൊൽക്കത്തയുടെ 'കൺകെട്ടിൽ' തളർന്ന് വീണ് മുംബൈ!, മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തറപറ്റിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത, അനായാസ ബാറ്റിംഗ് പ്രതീക്ഷിച്ച മുംബൈയെ തളർത്തിയത് ഇതൊക്കെ

Published from Blogger Prime Android App
കൊല്‍ക്കത്ത : ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ചാണ് കെകെആർ പ്ലേ ഓഫിലേക്ക് മാർച്ച്‌ ചെയ്തത്. മഴ കാരണം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്തയുടെ 157 റണ്‍സ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 139-8 എന്ന സ്കോറിലെത്താനെ സാധിച്ചുള്ളൂ. അനായാസമാണ് ബാറ്റിംഗ് തുടങ്ങിയത് എങ്കിലും പിന്നീട് മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമായി.

ഇഷാൻ കിഷൻ- രോഹിത് ശർമ്മ ഓപ്പണിംഗ് സഖ്യം 6.5 ഓവറില്‍ 65 റണ്‍സ് ചേ‍ർത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത കിഷനെ സുനില്‍ നരെയ്നും 24 പന്തില്‍ 19 എടുത്ത രോഹിത് ശർമ്മയെ വരുണ്‍ ചക്രവർത്തിയും പുറത്താക്കി. 14 പന്തില്‍ 11 മാത്രം നേടിയ സൂര്യകുമാർ യാദവിനെ ആന്ദ്രേ റസലും മടക്കിയതോടെ മുംബൈ 10.5 ഓവറില്‍ 87-3. ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും ക്രീസില്‍ നില്‍ക്കേ 30 പന്തില്‍ 70 റണ്‍സ് വേണം ജയിക്കാനെന്നായി. 12-ാം ഓവറില്‍ പാണ്ഡ്യയെ (4 പന്തില്‍ 2) വരുണ്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ ടിം ഡേവിഡിനെ അക്കൗണ്ട് തുറക്കും മുമ്ബും റസല്‍ മടക്കി. നെഹാല്‍ വധേരയെ (3 പന്തില്‍ 3) സ്റ്റാ‍ർക്ക് റണ്ണൗട്ടാക്കിയതോടെ മുംബൈ നടുങ്ങി.

Post a Comment

0 Comments