banner

കൊല്ലത്ത് സർക്കാർ സ്കൂളിൽ മോഷണം!, 26-കാരനായ യുവാവ് പോലീസ് പിടിയിൽ, 'ശരത്ത്' ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി

Published from Blogger Prime Android App
കൊല്ലം :
പഠിച്ച സ്കൂളിൽ തന്നെ മോഷ്ടിക്കാൻ കയറിയ യുവാവിനെ പോലീസ് പിടികൂടി. മങ്ങാട് ശാസ്താംമുക്കിന് സമീപം താമസിക്കുന്ന വയലിൽ ഭാഗത്ത് ചുറ്റുവള്ളി പടിഞ്ഞാറ്റതിൽ ശരത്ത് ( 26) നെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മിനി ഫ്രിഡ്ജും അലുമിനിയം പാത്രങ്ങളും മോഷ്ടിച്ച സംഭവത്തിലാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൂടിയായ ഇദ്ദേഹം പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

രാവിലെ ജീവനക്കാർ സ്‌കൂളിലെത്തിയപ്പോൾ മിനിഫ്രിഡ്ജ് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ശരത്തിനെ പിടികൂടിയത്. കിളികൊല്ലൂർ സി.ഐ എച്ച്.എസ്.ഷാനിഫ്, എസ്.ഐമാരായ വൈശാഖ്, അജിത്ത്കുമാർ, അനിൽകുമാർ, എസ്.സി.പി.ഒ സാജ്, പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments