banner

പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും!, അഞ്ചാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം, അമിത് ഷാ ഇന്ന് അമേഠിയില്‍, പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍, വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടി മുന്നണികൾ

Published from Blogger Prime Android App
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തില്‍ വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍.

പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്. 

തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും ഖാർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

Post a Comment

0 Comments