banner

മലദ്വാരത്തിൽ ഒളിപ്പിച്ചത് 60 ലക്ഷത്തിന്റെ സ്വർണം!, എയർഹോസ്റ്റസ് കേരളത്തിൽ അറസ്റ്റിൽ, റിമാൻഡിൽ


സ്വന്തം ലേഖകൻ
കണ്ണൂർ : വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണം പിടികൂടി. സഹായിയെ ചോദ്യം ചെയ്യുന്നു.

28ന് വൈകിട്ടാണു മസ്കത്തിൽ നിന്നെത്തിയ വിമാനത്തിലെ എയർ ഹോസ്റ്റസ് ആയ കൊൽക്കത്ത സ്വദേശി സുരഭി ഖാതുനെ ഡിആർഐ പിടികൂടിയത്.

കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു. സുരഭിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments