
ഹരിയാനയില്‍ ബസിന് തീപിടിച്ച് 8 പേർ മരിച്ചു . മധുര, വൃന്ദാവൻ ക്ഷേത്രങ്ങളില്‍ നിന്ന് തീർത്ഥാടനം കഴിഞ്ഞ മടങ്ങിവരുമ്പോഴായിരുന്നു അപകടം. ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നത്.
സ്ത്രീകളും കുട്ടികളും അടക്കം 60 പേർ അടങ്ങിയ ബസിനാണ് തീപിടിച്ചത്. പഞ്ചാബ് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്.
ബസിന് പിറകില്‍ നിന്ന് പുകയുടെ മണം വരികയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
യാത്രക്കിടെ ബസിന് പിറകില്‍ നിന്ന് പുക ഉയരുന്നതായി ഒരു ബൈക്ക് യാത്രികൻ പറഞ്ഞതായും. ഇത് അവഗണിച്ചും യാത്ര തുടരുകയായിരുന്നുവെന്നും ബസില്‍ ഉണ്ടായിരുന്നവർ പറഞ്ഞു.
0 Comments