banner

93 കുപ്പി ഹെറോയിനുമായി 24-കാരനായ അതിഥി തൊഴിലാളി അറസ്റ്റിൽ!, പ്രതിയുടെ കച്ചവടം തലയണക്കടയുടെ മറവില്‍, ലഹരി എത്തിക്കുന്നത് സ്വന്തം സംസ്ഥാനമായ അസമിൽ നിന്ന്

Published from Blogger Prime Android App
എറണാകുളം : പെരുമ്പാവൂരിൽ തലയണക്കടയുടെ മറവില്‍ ഹെറോയിൻ വില്‍പന നടത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ അസ്ഹർ മെഹബൂബ് (24) ആണ് പിടിയിലായത്. തലയണക്കടയുടെ മറവില്‍ ഹെറോയിൻ വില്‍പന നടക്കുന്നുണ്ടെന്ന് പെരുമ്ബാവൂർ എഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. 

93 കുപ്പി ഹെറോയിനാണ് എഎസ്പി മോഹിത് രാവത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അസമില്‍ നിന്ന് ഹെറോയിൻ എത്തിച്ച്‌ കുപ്പികളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡീഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇൻസ്പെക്ടർ എം.കെ.രാജേഷ് ,സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, റെജി മോൻ, എഎസ്‌ഐ പി.എ.അബ്ദുല്‍ മനാഫ്, സീനിയർ സിപിഒമാരായ ടി.എൻ.മനോജ് കുമാർ, ടി.എ.അഫ്സല്‍, എ.ടി.ജിൻസ്, സിപിഒമാരായ കെ.എ.അഭിലാഷ്, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments