സ്വന്തം ലേഖകൻ
തിരുവനന്തപുരം : ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. വർക്കലയിലുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബംഗളൂർ എക്സ്പ്രസാണ് അഖിലിനെ ഇടിച്ചതെന്നാണ് സൂചന.
റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
.jpg)
0 Comments