
അഞ്ചാലുംമൂട് : കാഞ്ഞാവെളിയിൽ കഴിഞ്ഞ ദിവസം വീടിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കരുവ പ്രാക്കുളം സ്വദേശി ക്യൂറിഷ് (28) ആണ് കഴിഞ്ഞ ദിവസം രാവിലെയോടെ എക്സൈസ് പിടിയിലായത്. തുടർന്ന് ഇന്ന് ഉച്ചയോടെ ക്രൈം റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായാണ് വിവരം.
ഇയാളിൽ നിന്ന് 25 ഗ്രാം കഞ്ചാവും 4.663 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള വെളുത്ത നിറത്തോടു കൂടിയ പദാർത്ഥവും പിടിച്ചെടുത്തിട്ടുള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ രതീഷ്.ആർ-ൻ്റെ നേതൃത്യത്തിലുള്ള എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
അതേ സമയം, എം.ഡി.എം.എ പിടികൂടിയതായിട്ടായിരുന്നു ഉദ്യോഗസ്ഥർ ഇന്നലെ അഷ്ടമുടി ലൈവിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഈ വിവരം നിഷേധിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പിടികൂടിയതായ 4.663 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള വെളുത്ത നിറത്തോടു കൂടിയ പദാർത്ഥം എം.ഡി.എം.എ ആണെന്ന് തെറ്റിദ്ധരിച്ചാവാം വിവരം പുറത്തു വന്നതെന്നാണ് അനുമാനം.
0 Comments