banner

അഞ്ചാലുംമൂട് കാഞ്ഞാവെളി പരിസരത്ത് നിന്ന് യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയതായി വിവരം


അഞ്ചാലുംമൂട് : അഞ്ചാലുംമൂട് കാഞ്ഞാവെളി പരിസരത്ത് നിന്ന് യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയതായി വിവരം. കൊല്ലം എക്സെസ് റെയിഞ്ചിലെ പ്രിവൻ്റീവ് ഉദ്യോഗസ്ഥരാണ് മണിക്കൂറുകൾക്ക് മുമ്പ് യുവാവിനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായിലായത്.

അഞ്ചാലുംമൂട് കാഞ്ഞാവെളി പരിസരത്ത് റെയ്ഡ് നടന്നതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും കൊല്ലം എക്സെസ് റെയിഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഷ്ടമുടി ലൈവിനോട് സ്ഥിരീകരിച്ചു. യുവാവുമായി എക്സൈസ് സംഘം തിരികെ എത്തിയാൽ മാത്രമേ പിടികൂടിയ എം.ഡി.എം.എയുടെ തോത് സ്ഥിരീകരിക്കാനാകൂ - അദ്ദേഹം അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.

Post a Comment

0 Comments