(ഫോട്ടോ : മാധ്യമം ദിനപത്രം)
അഞ്ചാലുംമൂട് : കടുത്ത വേനലിലും വറ്റാതെ അഞ്ചാലുംമൂട് പെരിനാട്ടെ നീരുറവ. കടുത്ത വരൾച്ച നേരിടുന്ന സമയത്ത് പോലും ഇവിടെ നിന്ന് ലഭ്യമാകുന്ന ശുദ്ധജലം തദ്ദേശവാസികൾക്ക് വലിയ അനുഗ്രഹമാണ്. കുഴിയം വടക്ക് സ്ഥിതി ചെയ്യുന്ന മാമ്പുഴ കടവിലാണ് ഈ നീരുവയുള്ളത്. ഇവിടെ ഒഴുകി വീഴുന്ന ജലം നേരെ അഷ്ടമുടി കായലിലേക്കാണ് പോകുന്നത്. ഇതിനടുത്തായി ചെറിയ പി.വി.സി പൈപ്പ് വച്ചാണ് നാട്ടുകാർ കുടിക്കുന്നതിനും മറ്റുമായി വെള്ളം ശേഖരിക്കുന്നത്.
പ്രദേശത്ത് പലയിടത്തും പൈപ്പ് കണക്ഷൻ എത്തിയിട്ടില്ല ആയതിനാൽ തന്നെ ഇവർക്കെല്ലാം വലിയ അനുഗ്രഹം കൂടിയാണ് ഈ നീരുറവ. എന്നാൽ പ്രകൃതിയുടെ ഈ അനുഗ്രഹത്തെ സംരക്ഷിക്കാൻ യാതൊരു നടപടിയും ഗ്രാമപഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ല എന്നും ആരോപണമുണ്ട്. നേരത്തെ ചുറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പി.എം.കെ.എസ്.വൈ -യിലൂടെ നീർത്തട നീരുറവ സംരക്ഷണ പദ്ധതി പ്രകാരമുള്ള രണ്ടു ടാങ്കുകൾ നിർമ്മിച്ചതല്ലാതെ സുരക്ഷിതമായ സംരക്ഷണം നൽകുന്ന മറ്റൊന്നും നടപ്പാക്കിയില്ലെന്ന് ഇത് സംബന്ധിച്ച് പത്രവാർത്തയിലും ആരോപിക്കുന്നുണ്ട്.
0 Comments