banner

എടാ മോനേ!, തിയറ്ററുകളിലെ ഹൗസ്ഫുൾ വിജയത്തിന് പിന്നാലെ 'ആവേശം' ഒടിടിയിലേക്ക്, തീയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

Published from Blogger Prime Android App
വമ്പന്‍ ഹിറ്റായി മാറിയ ഫഹദ് ഫാസിലിന്റെ ആവേശം മേയ് ഒന്‍പതിന് ഒടിടിയില്‍. ആമസോണ്‍ പ്രൈമിലാണ് സിനിമ ഓണ്‍ലൈനില്‍ എത്തുന്നത്. വിഷുവിന് ഇറങ്ങിയ ചിത്രം ഇതിനകം 150 കോടിയിലേറെ വാരി. കര്‍ണാടക, തമിഴ്‌നാട് റിലീസുകളില്‍ പതിനാറ് കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. ഇപ്പോഴും ഹൗസ് ഫുള്ളായി തിയേറ്ററുകളില്‍ ഓടുന്ന ചിത്രം അപ്രതീക്ഷിതമായാണ് ഒടിയില്‍ എത്തുന്നത്. ബംഗളൂരുവിലെ ഒരു എന്‍ജിനീറിംഗ് കോളേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തില്‍ രംഗന്‍ എന്ന ഗുണ്ടയായാണ് ഫഹദ് എത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലെത്തുന്ന വിദ്യാര്‍ഥികളും കോളേജില്‍ നടക്കുന്ന സംഭവ വികാസങ്ങളും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റര്‍ മൂവിയാണ് ആവേശം. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍.

ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും. ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ. ചിത്രത്തില്‍ മേക്കപ്പ്മാനായി ആര്‍ജി വയനാടനും ഭാഗമാകുന്നു. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.  

Post a Comment

0 Comments