
കൊച്ചി : കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നുവീണാണ് അപകടം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്.
കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു തൊഴിലാളി. വളരെ സാഹസികമായാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിന്റെ വശത്തായി ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് നിർമിച്ച ഗോവണിയാണു തകർന്നുവീണത്.
0 Comments