banner

മികച്ച പ്രകടനം!, ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരം അലക്സ് സജിയെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ, കരാറിലെത്തിയേക്കും


സ്വന്തം ലേഖകൻ
ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് പ്രതിരോധ പടയിലെ വയനാടൻ താരമായ അലക്സ് സജി ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഹൈദരാബാദ് എഫ്.സിയുമായി കരാറിലുള്ള താരത്തെ സ്ഥിരകരാറിൽ ടീമിൽ എത്തിക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഐ.എസ്.എൽ സീസണിൽ 10 മത്സരങ്ങൾ പിന്നിടുന്ന താരം മികച്ച പ്രകടനമാണ് ഗ്രൗണ്ടിൽ കാഴ്ചവെച്ചത്.

ഗോകുലം കേരളയിൽ കളിച്ചിരുന്ന അലക്സ് സജിയുമായി ഒരു സീസൺ മുമ്പാണ് ഹൈദരാബാദ് എഫ്.സിയുമായി കരാറിലെത്തിയത്. ഇതു പ്രകാരം അലക്സിന് 2025വരെ ഹൈദരബാദുമായി കരാറുണ്ട്. താരം മുമ്പ് ലോണിൽ നോർത്ത് ഈസ്റ്റിനായും ജേഴ്സിയണിഞ്ഞിരുന്നു. മൂന്ന് സീസണോളം ഗോകുലം കേരളക്ക് ഒപ്പം സഞ്ചരിച്ച താരത്തിന് ഗോകുലത്തോടൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങളിൽ നിർണ്ണായക പങ്കു വഹിക്കാൻ സാധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിൽ ഡിഫൻഡറായ അലക്സ് സജി 2019-ലാണ് ഗോകുലത്തിലേക്ക് ചേക്കേറിയത്. വയനാട് സ്വദേശിയാണ് അലക്സ് സജി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനും റിസേർവ്സ് ടീമിനും ഒപ്പമായിരുന്നു താരം ബ്ലാസ്റ്റേഴ്സിൽ ഉള്ളപ്പോൾ കളിച്ചിരുന്നത്. മുമ്പ് റെഡ് സ്റ്റാർ അക്കാദമിയിലും സജി കളിച്ചിട്ടുണ്ട്. മാർ അത്നീഷ്യസ് കോളോജിന്റെ താരം കൂടിയായിരുന്നു സജി.

Post a Comment

0 Comments