banner

പോക്സോ കേസ് അതിജീവിത മരിച്ച നിലയിൽ!, മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിൽ, കൊലപാതകമെന്ന സംശയത്തിൽ പോലീസ്


സ്വന്തം ലേഖകൻ
ഇടുക്കി : ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ്.

രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയാണ്.

Post a Comment

0 Comments