banner

ലൈംഗിക പീഡന കേസ്!, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത എച്ച്.ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്, മകനെ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും

Published from Blogger Prime Android App
ബെംഗളൂരു : ലൈംഗിക പീഡന കേസില്‍  ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ദേവെഗൗഡയുടെ ഹാസനിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ കസ്റ്റഡിയില്‍ എടുത്തത്.  മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.

രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്ഡി രേവണ്ണയ്ക്കെതിരെ കേസെടുത്തത്.  പ്രത്യേക അന്വേഷണ സംഘം രേവണ്ണയെ ബെംഗളൂരുവിലേക്കു കൊണ്ടുപോകും. പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. പ്രജ്വല്‍ ജര്‍മനിയില്‍നിന്നു എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും. 

Post a Comment

0 Comments