banner

നാല് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യത!, കേരളത്തില്‍ വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തില്‍ നാല് ജില്ലകളില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.

കൊല്ലം, കോഴിക്കോട്, തൃശൂർ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതമേറ്റ് ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചു. അതിനിടെ ചൂടിന് ആശ്വാസമായി വേനല്‍ മഴ തുടരുമെന്നും പ്രവചനം ഉണ്ട്.

കനത്ത ചൂടിനെ തുടർന്ന് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 6 വരെ അടച്ചിടുകയാണ്. സംസ്ഥാനത്ത് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ചില ജില്ലകളില്‍ രാത്രി താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments