banner

ആശ്വാസം ഈ വാർത്ത!, കേരളത്തിൽ ഇന്ന് വൈകിട്ടു മുതൽ വേനൽമഴ വിരുന്നെത്തും, വരും ദിവസങ്ങളിൽ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്, മൺസൂൺ കൃത്യസമയത്തെത്തുമെന്ന് പ്രവചനം

Published from Blogger Prime Android App
കേരളത്തിൽ ബുധനാഴ്ച വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ കേരളത്തിലെ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒൻപതിന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മെയ് 15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഇതുമൂലം അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൺസൂൺ കൃത്യസമയത്തു തന്നെ ലഭിക്കാനാണു സാധ്യതയെങ്കിലും മെയ് 15 നു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകൂ. നിലവിലെ സാഹചര്യത്തിൽ മൺസൂൺ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ, മെയ് അവസാനം വരെ ചൂടിനു ശമനമുണ്ടാകില്ല. ഇന്നലെ പകൽ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്. 

Post a Comment

0 Comments