banner

കൊല്ലത്ത് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ അപകടം!, തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു


സ്വന്തം ലേഖകൻ
കൊല്ലത്ത് അഞ്ചലിൽ മാങ്ങ പറിയ്ക്കുന്നതിനിടെ ഗൃഹനാഥന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഏരൂര്‍ പാണയം മനോജ്ഭവനില്‍ മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. 

സമീപത്തെ വീട്ടുപുരയിടത്തിലെ മാവില്‍ ഇരുമ്പ് ഏണിവച്ച് കയറി ഇരുമ്പ് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതിയതു മൂലം തോട്ടി സമീപത്തുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ് മനോജിന് വൈദ്യുതാഘാതമേറ്റത്. 

ഷോക്കേറ്റുവീണ മനോജ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ഏരൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: ദേവിക, ഗോകുല്‍.

Post a Comment

0 Comments