banner

ബസിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്: അപകടം ഇന്നു രാവിലെ

സ്വന്തം ലേഖകൻ
കോട്ടയം : എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണംവിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ച് വീഴ്ത്തി.

എതിർ ദിശയിൽ നിന്നും എത്തിയ കാറിനെ ഇടിയ്ക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നാട്ടകം സ്വദേശിയായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടകം മറിയപ്പള്ളി സ്വദേശി രാധ (67) യെയാണ് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. കൂത്താട്ട്കുളത്ത് നിന്നും നാട്ടകം മറിയപ്പള്ളിയിലേയ്ക്ക് എത്തിയ ബലേനോ കാർ മറിയപ്പള്ളി ഭാഗത്തെ വളവിൽ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു

ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments