banner

പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് ഗൂഢസംഘം!, ക്രൂര മർദ്ദനം നേരിട്ടത് ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക്, അന്വേഷണം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്കെതിരെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്.

സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ്  പൊലീസുകാരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.

ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അഭയ്ദേവ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments