
തിരുവനന്തപുരം : മാധ്യമ പ്രവർത്തകനും സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. മുതിര്‍ന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം.
0 Comments