banner

വാക്കേറ്റത്തിനിടെ നിയന്ത്രണം നഷ്ടമായി!, മക്കളുടെ കൺമുന്നിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, സംഭവം പുറത്തറിഞ്ഞത് 'തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ' എന്ന് പ്രതി പോലീസിൽ പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ


സ്വന്തം ലേഖകൻ
നിലമ്പൂർ : മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കൺമുന്നിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടിൽ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകൾ നിഷാമോൾ (32) ആണ് വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ടത്. സംഭവശേഷം ഭർത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനിൽ കീഴടങ്ങി. വിദ്യാർഥികളായ മക്കൾ ഷാൻഷാജി, നേഹ, ഹെനൻ, ഹെന്ന എന്നിവരുടെ മുന്നിൽവച്ചാണ് സംഭവം.

ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടർന്ന് നിഷാമോൾ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയിൽ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാർട്ടേഴ്സിലേക്ക് മാറിയത്. ഒപ്പയുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാർട്ടേഴ്സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസിൽ ഷാജി മൊഴി നൽകി. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.

ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാർ നിഷാമോളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും. ഇൻസ്പെക്ടർ എ.എൻ.ഷാജുവിന്റെ നേതൃത്വത്തിൽ ഷാജിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. ശാസ്ത്രീയ കുറ്റാന്വേഷകർ തിങ്കളാഴ്ച സംഭവ സ്ഥലത്ത് എത്തി തെളിവെടുക്കും.

തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ...
'ഞാനൊരു തെറ്റ് ചെയ്തു. എന്നെ അറസ്റ്റ് ചെയ്യൂ സാറേ...' എന്നാണ് ഭര്‍ത്താവ് ഷാജി പോലീസിനോട് പറഞ്ഞത്. സംഭവശേഷം ഇയാള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഉടന്‍ പറഞ്ഞതാണിത്. വൈകീട്ട് കുട്ടികള്‍ക്ക് പൊറോട്ടയും മറ്റുമായി എത്തി. ഇത് കുട്ടികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി.

Post a Comment

0 Comments