banner

പടയപ്പയുടെ മുന്നിൽപ്പെട്ടവർ രക്ഷപ്പെട്ടത് അദ്ഭുതകരമായി!, മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ ആക്രമിക്കാനെത്തി, മൂന്നാറിൽ വൈദികനടക്കം അഞ്ചുപേർ രക്ഷപ്പെട്ടതിൻ്റെ വീഡിയോ പുറത്ത്


സ്വന്തം ലേഖകൻ
മൂന്നാർ : നല്ലതണ്ണി കല്ലാറിൽ പടയപ്പയുടെ മുൻപിൽപ്പെട്ട വൈദികനടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. പടയപ്പ രണ്ടു വാഹനങ്ങൾക്കു ചെറിയ തോതിൽ കേടുപാടുകൾ വരുത്തി.


കോന്നിയിയിൽനിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറിൽനിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുൻപിൽ പെട്ടത്. ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. യുവാക്കള്‍ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു.

Post a Comment

0 Comments