തൃക്കരുവ : കാഞ്ഞാവെളി - കരുവ റോഡ് പണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ അഷ്ടമുടി ലൈവിനോട് പ്രതികരിച്ച് ജനപ്രതിനിധികൾ. കാഞ്ഞാവെളി വാർഡ് മെമ്പർ അനിൽകുമാർ, തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ തുടങ്ങിയവരാണ് അഷ്ടമുടി ലൈവിനോട് പ്രതികരിച്ചത്. വിഷയത്തെ സംബന്ധിച്ച് പ്രതികരണം ആരായാൻ അഷ്ടമുടി ലൈവ് പ്രതിനിധി ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
റോഡ് പണി എത്രയും വേഗം പൂർത്തീകരിക്കണം
സമയബന്ധിതമായി പൂർത്തീകരിക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അനിശ്ചിതമായി നീളുന്ന റോഡ് പണി വ്യാപാരികളുടെ ഉപജീവനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്നും കാഞ്ഞാവെളി വാർഡ് മെമ്പർ അനിൽകുമാർ അഷ്ടമുടി ലൈവിനോട്. റോഡ് പണിയോട് സഹകരിക്കുന്ന നിലപാടാണ് ആദ്യം മുതലേ വ്യാപാരികൾ സ്വീകരിച്ചു വന്നത് എന്നാൽ അനിശ്ചിതമായ നീളുന്ന സാഹചര്യത്തിൽ വെയിലിന്റെ കാഠിന്യം മൂലമുള്ള പൊടി ശല്യവും കുത്തി പൊളിച്ചിട്ട റോഡ് ശരിയായി ഉറപ്പിക്കാത്തതിൽ സംഭവിക്കുന്ന ഗതാഗത ക്ലേശവും വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുന്നുണ്ടെന്ന് വാർഡ് മെമ്പർ അനിൽകുമാർ വ്യക്തമാക്കി. 'പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ട്, പണികൾ വരും ദിവസങ്ങളിൽ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' - അദ്ദേഹം പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അഷ്ടമുടി ലൈവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എന്നാൽ വ്യാപാരികളും പ്രദേശവാസികളും പരാതി പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴക്കാലത്തിന് മുന്നേ പണി പൂർത്തീകരിക്കും...
റോഡ് പണിയിൽ കാലതാമസം ഉണ്ടാകില്ലെന്ന് മഴയ്ക്ക് മുന്നേ റോഡ് പണി പൂർണ്ണതയിൽ എത്തുമെന്നും തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ. പണികൾ അനിശ്ചിതമായ നീണ്ടുപോകുന്ന സാഹചര്യം വ്യത്യസ്തമാണ്. മൂവാറ്റുപുഴയിലെ സ്വകാര്യ ഏജൻസിയാണ് ഇഞ്ചവിളയിൽ നിന്ന് തുടങ്ങുന്ന കരുവ വഴി കാഞ്ഞാവെളിയിലേക്കുള്ള റോഡിൻറെ ടെൻഡർ എടുത്തിട്ടുള്ളത്. ഇതോടൊപ്പം ജില്ലയിലെ 4 റോഡുകളുടെയും ടെൻഡർ ഇതേ കമ്പനി തന്നെയാണ് എടുത്തത്. കൊല്ലം പൂരത്തിനു മുന്നേ ജില്ലയിലെ മറ്റൊരു റോഡ് പണി പൂർത്തീകരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ മിഷനറീസ് അവിടേക്ക് പോകേണ്ടിവന്നു. ഇത് മറ്റു മൂന്നു റോഡുകളെ പോലെ കാഞ്ഞാവെളി റോഡ് പണിയുടെ കാര്യത്തിലും ബാധിച്ചു. എന്നാൽ വേണ്ടുന്ന ഇടപെടലുകൾ നടത്തി റോഡ് പണി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസവും വാർത്തയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുമായി സംസാരിച്ചു. പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഹൈടെക് നിലവാരത്തിലാണ് റോഡ് പണി നടക്കുന്നത്. കാലതാമസം ഇനി ഉണ്ടാകില്ലെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കാഞ്ഞാവെളിയുടെ കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
.jpg)
0 Comments