banner

പെരിനാട് പഞ്ചായത്തിന് ഇരുട്ടടി!, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽക്കിണറിലൂടെ വരുന്നത് ഉപ്പുവെള്ളം, പഠിക്കാതെ ആരേലും കായൽവാരത്ത് കുഴൽക്കിണർ കുത്തുമോയെന്ന് പ്രതിപക്ഷം

Published from Blogger Prime Android App
പെരിനാട് : പെരിനാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പഞ്ചായത്തിൻ്റെ ശ്രമം ദുരിതക്കയത്തിൽ. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത് ഉദ്ദേശിച്ച് നിർമ്മിച്ച കുഴൽക്കിണറിൽ നിന്നുള്ള വെള്ളത്തിൽ ഉപ്പ് കലർന്നതാണ് പഞ്ചായത്തിനെയും നാട്ടുകാരെയും ഒരു പോലെ വലയ്ക്കുന്നത്. പഞ്ചായത്തിൻ്റെ പരിധിയിൽ നിലനിന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് പാലക്കടയിൽ പുതുതായി കുഴൽക്കിണർ നിർമ്മിച്ചത്. 

ഇതിൽ നിന്നാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ഉപ്പ് വെള്ളം പൊതു ടാപ്പുകളിലൂടെ എത്താൻ തുടങ്ങിയത്. നാലാം വാർഡിലേക്കും അ‌ഞ്ചാം വാർഡിലേക്ക് ഭാഗികമായും പമ്പ് ചെയ്യുന്ന വെള്ളത്തിലാണ് ഉപ്പു രസം കലർന്നതായി ശ്രദ്ധയിൽപ്പെട്ടത്. കൃത്യമായ പഠനം നടത്താതെ കായൽവാരത്ത് കുഴൽക്കിണർ സ്ഥാപിച്ചതിനാലാണ് ഉപ്പ് വെള്ളം പൈപ്പിലുടെ വരുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കുടിവെള്ള ക്ഷാമം മറികടക്കാൻ സ്വീകരിച്ച നടപടി തിരിച്ചടിയായതോടെ പഞ്ചായത്ത് പ്രതിസന്ധിയിലായി.

Post a Comment

0 Comments