banner

ക്ലാസ് കഴിഞ്ഞെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ചു!, കൊല്ലം സ്വദേശിയായ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍


സ്വന്തം ലേഖകൻ
ഹരിപ്പാട് : വിദ്യാർത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേല്‍ സുബിൻ (37) ആണ് പ്രതി.

പോക്സോ കേസില്‍ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍ക്ക് നേരെ ആയിരുന്നു നഗ്നതാ പ്രദർശനം.

മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളില്‍ ഇട റോഡുകളില്‍ കൂടി പോകുന്ന പെണ്‍കുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച്‌ ഒ എസ് അനൂപിന്റെ നേതൃത്വത്തില്‍ എസ്. ഐ. സന്തോഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments