banner

ഇന്ന് ലോക മാതൃദിനം!, കാൻസർ ബാധിച്ച് മരിച്ച അമ്മയുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ച്‌ മകൻ, പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇന്ന് മുതൽ


സ്വന്തം ലേഖകൻ
കമ്പം : അമ്മയുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ച്‌ മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്ത് ജയരാജും ഭാര്യ മഹാലക്ഷ്മിയുമാണ് കാൻസർ ബാധിച്ചു മരിച്ച അമ്മയ്ക്ക് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ചുരുളിപ്പെട്ടിയില്‍ ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ക്ഷേത്രം മാതൃദിനമായ ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

ചുരുളിപ്പെട്ടി സ്വദേശിയാണ് ഡോ. ജഗന്ത് ജയരാജ്. 2013 ലാണ് ഡോ. ജഗന്തിന്റെ അമ്മ ജയമീന മരിച്ചത്. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചാല്‍ മതിയെന്നു മരണസമയത്ത് അമ്മ നല്‍കിയ ഉറപ്പാണ് ക്ഷേത്രം എന്ന ആശയത്തിലേക്ക് എത്തിച്ചതെന്നു ഡോ. ജഗന്ത് പറയുന്നു. 85 അടി ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ശക്തിമിക അണ്ണെ ശ്രീ ജയമീനാ തിരുക്കോവില്‍ എന്നാണു ക്ഷേത്രത്തിനു പേരിട്ടിരിക്കുന്നത്. ജയമീനയുടെ രൂപമാണ് പ്രതിഷ്ഠ. രക്താർബുദത്തിന്റെ പിടിയിലാകുന്ന കുഞ്ഞുങ്ങള്‍ക്കു ചികിത്സാസഹായം നല്‍കാനും ഡോക്ടർക്കു പദ്ധതിയുണ്ട്. കഴിഞ്ഞ വനിതാദിനത്തില്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

Post a Comment

0 Comments