banner

തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്!, എട്ട് വയസുകാരിയെ പട്ടി കടിച്ചത് വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടെ, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം

Published from Blogger Prime Android App
കോഴിക്കോട് :
നാദാപുരം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്. ദിഖ്റ അഹ്‌ലം ( 8 ), കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ് കാരിക്ക് കടിയേറ്റത്. ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി.

അതേ സമയം സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുകയാണ്. പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എബിസി പദ്ധതി നടപ്പിലാകുന്നില്ല. കേന്ദ്ര ചട്ടങ്ങൾ പ്രകാരം പദ്ധതി നടപ്പിലാക്കണമെങ്കിൽ ഭാരിച്ച തുക ചെലവാകും. എന്നാൽ ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് പദ്ധതി നിശ്ചലമാവാൻ കാരണമായത്. 

Post a Comment

0 Comments