സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. കല്ലുവെട്ടാൻകുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കൃഷ്ണന്‍ ഉണ്ണി പരീക്ഷയില്‍ തോറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കൃഷ്ണന്‍ ഉണ്ണി ജീവനൊടുക്കിയതെന്നാണ് വിവരം. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കൃഷ്ണന്‍ ഉണ്ണിയുടെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും വേദനയിലാഴ്ത്തുകയാണ്.
%20-%20Copy%20(79).jpg)
0 Comments