banner

റബ്ബർ തോട്ടത്തിൽ ഒരാഴ്ചയോളം പഴക്കം ചെന്ന പുരുഷ മൃതദേഹം കണ്ടെത്തി!, കൊലപാതകമാണോ അതല്ല ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാനാകാതെ പോലീസ്, ആളെ തിരിച്ചറിഞ്ഞില്ല

Published from Blogger Prime Android App
കോഴിക്കോട് : താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഫോറെൻസിക് പരിശോധന കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. കൊലപാതകം ആണോ ആത്മഹത്യ ആണോ എന്ന് നിഗമനത്തിൽ പോലീസ് ഇതുവരെ എത്തിച്ചേർന്നില്ല.    

Post a Comment

0 Comments