banner

ആശുപത്രിയിൽ യുവതി പീഡനത്തിന് ഇരയായി!, പീഡിപ്പിച്ച യുവാവ് ന​ഗ്നചിത്രങ്ങൾ പകർത്തി, പരാതിയിൽ പ്രതി പിടിയിൽ


സ്വന്തം ലേഖകൻ
കാസർകോട് : മം​ഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിനിയായ യുവതിയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. മം​ഗളൂരു കദ്രി പൊലീസാണ് പ്രതിയെ പിടികൂടിയത്.

ആശുപത്രിയിൽ വച്ച് ബലാത്സം​ഗം ചെയ്യുകയും ന​ഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിയിൽ വച്ചാണ് യുവതി ലൈം​ഗികാതിക്രമത്തിന് ഇരയായത്.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി.

Post a Comment

0 Comments