
തങ്കമണി : ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ അപകടത്തില്‍പെട്ടു.
കാർ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേർക്കു പരുക്കേറ്റു. മേരിഗിരി തുണ്ടിയില്‍ സോജനാണ് (40) മരിച്ചത്.
കാർ ഓടിച്ചിരുന്ന കളപ്പുരയ്ക്കല്‍ നിഖില്‍, കണിയാംപറമ്ബില്‍ സിജോ, തുണ്ടിയില്‍ ബിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. സോജന്റെ ബന്ധുക്കളും കൂട്ടുകാരുമാണ് ഇവർ.
വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ സോജനെ കണ്ടെത്തുക ആയിരുന്നു. കെട്ടഴിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്കു പോകവേ തങ്കമണിയില്‍ വച്ചാണു കാർ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലില്‍ ഇടിക്കുകയായിരുന്നു.
വാഹനത്തില്‍ ഉണ്ടായിരുന്നവരെ ഉടൻതന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോജൻ മരിച്ചിരുന്നു. പരുക്കേറ്റ മറ്റു മൂന്നുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സോജൻ അവിവാഹിതനാണ്.
0 Comments