banner

വീടിനു സമീപം ഓട്ടോയിടുന്നതുമായി ബന്ധപ്പെട്ട തർക്കം!, അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ യുവതി കുത്തിവീഴ്ത്തി, ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ, യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്


സ്വന്തം ലേഖകൻ
മൂന്നാർ : വീടിനു സമീപം ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.

സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ എ.ഗണേശ് മൂർത്തിക്കാണു (42) നെഞ്ചിൽ കുത്തേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ദാസ് (38), ഭാര്യ മഹാലക്ഷ്മി (34), ബന്ധുവായ മണി (40) എന്നിവരാണു പിടിയിലായത്.

ഞായർ രാത്രി 10.30ന് ആണു സംഭവം. ഗണേശ് മൂർത്തിയുടെ വീടിനു സമീപം അയൽവാസിയായ ദാസ് ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. ഇതിനിടെ ദാസിന്റെ ഭാര്യ മഹാലക്ഷ്മിയും ബന്ധുവായ മണിയും ആയുധവുമായെത്തി ഗണേശിനെ കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിലാണ് ഇന്നലെ പുലർച്ചെ പ്രതികളെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments