banner

സ്വകാര്യ ബസില്‍ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു!, ഭയന്ന കുട്ടി വിവരം മറ്റ് യാത്രക്കാരെ അറിയിച്ചു, യുവാവ് അറസ്റ്റില്‍


സ്വന്തം ലേഖകൻ
കൊച്ചി : പെണ്‍കുട്ടിക്ക് നേരെ സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം. യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം.

ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

Post a Comment

0 Comments