banner

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍!, ട്രെയിൻ വരുന്നതു കണ്ടപ്പോൾ ഇവർ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായി ദൃക്സാക്ഷികൾ

Published from Blogger Prime Android App
കൊല്ലം : യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments