
സ്വന്തം ലേഖകൻ
ഡൽഹി : നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭ ഡൽഹിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും.
ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും ക്യാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹൻ നായിഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനെറ്റ് മന്ത്രിമാർ. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. നിർമല സീതാരാമനും ജാർഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍.
യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖർ. തർക്കങ്ങളെ തുടർന്ന് എൻ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കാബിനറ്റ് മന്ത്രിമാർ: രാജ്നാഥ് സിംഗ് അമിത് ഷാ നിതിൻ ഗഡ്കരി ജഗത് പ്രകാശ് നദ്ദ ശിവരാജ് സിംഗ് ചൗഹാൻ നിർമല സീതാരാമൻ എസ് ജയശങ്കർ മനോഹർ ലാല്‍ ഖട്ടർ എച്ച് ഡി കുമാരസ്വാമി പിയൂഷ് ഗോയല്‍ ധർമ്മേദ്ര പ്രധാൻ ജിതം റാം മാഞ്ചി രാജീവ് രഞ്ജൻ സിംഗ്/ലല്ലൻ സിംഗ് സർബാനന്ദ സോനോവാള്‍ ബീരേന്ദ്ര കുമാർ റാം മോഹൻ നായിഡു പ്രഹ്ലാദ് ജോഷി ജുവല്‍ ഓറം ഗിരിരാജ് സിംഗ് അശ്വിനി വൈഷ്ണവ് ജ്യോതിരാദിത്യ സിന്ധ്യ ഭൂപേന്ദർ യാദവ് ഗജേന്ദ്ര സിംഗ് ഷെഖാവത് അന്നപൂർണാ ദേവി കിരണ്‍ റിജിജു ഹർദീപ് സിംഗ് പുരി മൻസുഖ് മാണ്ഡവ്യ ജി കിഷൻ റെഡ്ഡി ചിരാഗ് പാസ്വാൻ സി ആർ പാട്ടീല്‍ സഹമന്ത്രി (സ്വതന്ത്ര ചുമതല) റാവു ഇന്ദർജിത് സിംഗ് ജിതേന്ദർ സിംഗ് അർജുൻ റാം മേഘ്‌വാള്‍ പ്രതാപറാവു ഗണപതിറാവു ജാദവ് ജയന്ത് ചൗധരി
സഹ മന്ത്രിമാർ: ജിതിൻ പ്രസാദ ശ്രീപദ് നായിക് പങ്കജ് റാവു ചൗധരി കൃഷൻ പാല്‍ ഗുർജാർ രാംദാസ് അത്താവലെ രാംനാഥ് താക്കൂർ നിത്യാനന്ദ് റായ് അനുപിരിയ പട്ടേല്‍ വി സോമണ്ണ ചന്ദ്രശേഖർ പെമ്മസാനി എസ്പി സിംഗ് ബാഗേല്‍ ശോഭ കരന്ദ്‌ലാജെ കീർത്തി വർധൻ സിംഗ് ബിഎല്‍ വർമ ശന്തനു താക്കൂർ സുരേഷ് ഗോപി എല്‍ മുരുകൻ അജയ് തംത ബന്ദി സഞ്ജയ് കുമാർ കമലേഷ് പാസ്വാൻ ഭഗീരഥ് ചൗധരി സതീഷ് ചന്ദ്ര ദുബെ സഞ്ജയ് സേത്ത് രവ്നീത് സിംഗ് ബിട്ടു ദുർഗാദാസ് യുകെയ് രക്ഷ ഖഡ്സെ സുകാന്ത മജുംദാർ സാവിത്രി താക്കൂർ തോഖൻ സാഹു രഭൂഷൻ ചൗധരി ശ്രീനിവാസ വർമ്മ ഹർഷ് മല്‍ഹോത്ര നിമുബെൻ ബംഭനിയ മുരളീധർ മൊഹോള്‍ ജോർജ് കുര്യൻ പബിത്ര മാർഗരിറ്റ
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇ-മെയിൽ: chiefeditor.ashtamudylivenews@gmail.com
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments