banner

‘മത്തി’യ്ക്ക് ചന്തയിൽ തീപിടിച്ച വില!, കൊല്ലം നീണ്ടകരയിൽ ഒരു കിലോക്ക് വില 300 കടന്നു, പൊണ്ണത്തടിയ്ക്കും ഹൃദയാരോഗ്യത്തിനും മത്തി ഔഷധം


സ്വന്തം ലേഖകൻ
മത്തിയിപ്പോൾ പഴയ മത്തിയല്ല! പൊന്നും വിലയാണ് ഒരു കിലോ മത്തിക്കിപ്പോൾ. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് വില 280 മുതൽ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. 

വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. അതേസമയം ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്‌ നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നത്. ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആ സമയത്ത്, പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് പൊണ്ണത്തടി.  എന്നാല്‍ അത്തരക്കാര്‍ ഇനി ധൈര്യമായി മത്തി കഴിച്ച്‌ തുടങ്ങിക്കൊള്ളു. 
ഇത് മാത്രമല്ല മത്തി സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും മത്തി സഹായിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ അധികം സഹായിക്കുന്ന മത്തി കഴിച്ച്‌ തുടങ്ങിക്കൊള്ളു.

മത്തി കഴിക്കുന്നത് കൊണ്ട് ഹ്രദ്രോഗം വരെ ഇല്ലാതാക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇന്നത്തെ കാലത്ത് അധികരിച്ച്‌ വരുന്ന ഒന്നാണ് ഹൃദ്രോഗം. പലരിലും വളരെ പെട്ടെന്നാണ് ഹൃദ്രോഗം കണ്ടു വരുന്നത്. എന്നാല്‍ ഹൃദ്രോഗത്തിന് ഏറെ സഹായകമായ ഒന്നാണ് മത്തി.

മത്തിയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. അത് കൊണ്ട് തന്നെ പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. മാത്രമല്ല മത്തിയല്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments