banner

അഷ്ടമുടിയിൽ ബോട്ട് കരയിലേക്ക് ഇടിച്ചു കയറി!, വീട് നില്ക്കുന്ന പുരയിടത്തിലേക്ക് സർവ്വീസ് ബോട്ട് ഇടിച്ചു കയറിയത് നിയന്ത്രണം തെറ്റിയതോടെ


തൃക്കരുവ : അഷ്ടമുടി വള്ളക്കടവ് ബോട്ട് ജെട്ടിക്ക് സമീപം സർവ്വീസ് ബോട്ട് (KIV ALP PV 1244 14) നിയന്ത്രണം തെറ്റി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ഇടിച്ചു കയറി. ബോട്ട് ജെട്ടിയിൽ നിർത്തുന്നതിനിടെ നിയന്ത്രണം വിട്ട ബോട്ട് ജെട്ടിയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് ബോട്ട് ഇടിച്ചു കയറിയത്. ബോട്ടിൽ ജീവനക്കാരെ കൂടാതെ രണ്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. 

'ബോട്ടുകളിൽ ബ്രേക്കിംഗ് സിസ്റ്റം ഉണ്ടാകാറില്ല. മുന്നോട്ടും പുറകോട്ടും പോകുന്നതിനായുള്ള ഗിയർ ആണുള്ളത്. നിർത്താനായി റിവേഴ്സ് ഇട്ടെങ്കിലും സാധിച്ചില്ല. നിയന്ത്രണം നഷ്ടമായതായി കണ്ടതോടെയാണ് ബോട്ടു ജെട്ടിയിൽ ഇടിക്കാതിരിക്കാൻ തിരിച്ചത്. പക്ഷേ സമീപത്തെ വീട് നിൽക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.' - ജീവനക്കാരൻ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി. സംഭവത്തിൽ അടുക്ക് തകർന്നിട്ടുണ്ട്. നാട്ടുകാരും സമീപം ഉണ്ടായിരുന്നു ബോട്ട് ഓടിച്ചു പരിചയമുള്ള ആളും സഹായിച്ചാണ് ബോട്ട് തിരികെ കായലിലേക്ക് ഇറക്കിയത്.

അതേ സമയം, ബോട്ട് ജീവനക്കാർ ഡ്രൈവിംഗ് പരിചയമില്ലാത്ത മറ്റു ജീവനക്കാരെക്കൊണ്ട് ഡ്രൈവിംഗ് പരിശീലനം നൽകാറുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇങ്ങനെ നിരവധി അപകടങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുള്ളതായും നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments