banner

അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള ബോട്ട് സർവ്വീസ് താൽക്കാലികമായി നിർത്തി!, ഡി.റ്റി.പി.സി. വാക്കാൽ നിർദ്ദേശം നൽകിയതായി ബോട്ട് തൊഴിലാളികൾ അഷ്ടമുടി ലൈവിനോട്

Published from Blogger Prime Android App
അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള ബോട്ട് സർവ്വീസ് താൽക്കാലികമായി നിർത്തി വെയ്ക്കാൻ ഡി.റ്റി.പി.സി. ഇത് സംബന്ധിച്ച് ബോട്ട് തൊഴിലാളികൾക്ക് ഡി.റ്റി.പി.സി. വാക്കാൽ നിർദ്ദേശം നൽകിയതായാണ് വിവരം. കനത്ത മഴയെ തുടർന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍‌ കൗണ്‍സിൽ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയതെന്നാണ് നിഗമനം. ബോട്ട് തൊഴിലാളികളിൽ ചിലരാണ് വിവരം അഷ്ടമുടി ലൈവിനോട് പങ്കുവെച്ചത്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേ സമയം, കഴിഞ്ഞ ഓണക്കാലത്ത് സാബ്രാണിക്കോടിയിലേക്ക് വിനോദസഞ്ചാരികളായി ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. ഇതോടെ പത്തുദിവസം വരുമാനമായി ലഭിച്ചത് പതിനെട്ടു ലക്ഷം രൂപയും. വലിയ വരുമാനം ഉണ്ടായിട്ടും പ്രാദേശിക ബോട്ട് ഉടമകള്‍ നിരാശരാണ്. ഡിടിപിസി വരുമാനത്തിന്റെ കൂടുതലും കൈക്കലാക്കുന്നതായാണ് ബോട്ട് ഉടമകളുടെ പരാതി.
സാമ്പ്രാണിക്കോടി തീരത്തു നിന്ന് 400 മീറ്റര്‍ അകലെയായി അഷ്ടമുടിക്കായലില്‍ രൂപപ്പെട്ട തുരുത്താണിത്. ജില്ലാ ടൂറിസം പ്രൊമോഷന്‍‌ കൗണ്‍സിന്റെ നിയന്ത്രണത്തിലുളള ഇവിടേക്ക് ഇക്കഴിഞ്ഞ ഒാണക്കാലത്ത് എത്തിയത് പതിനായിരങ്ങള്‍. വരുമാനമായി ലഭിച്ചത് പതിനെട്ടു ലക്ഷം രൂപയോളം. 37 ബോട്ടുകളാണ് സഞ്ചാരികളെ തുരുത്തിലേക്ക് എത്തിക്കാനായി ഉളളത്. എന്നാല്‍ വരുമാനത്തിന്റെ പകുതിയും ഡിടിപിസി കൊണ്ടുപോകുന്നതായാണ് ബോട്ട് ഉടമകളുടെ പരാതി. 

150 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. ഇത് കുറയ്ക്കണമെന്നാവശ്യവും ശക്തമാണ്. നിരക്ക് കുറച്ചാല്‍ കുടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തും.കായലിനകത്ത് നില്‍ക്കുമ്പോള്‍ മുട്ടിനൊപ്പം മാത്രമേ വെളളമുണ്ടാകു. കണ്ടല്‍ചെടികള്‍ നിറഞ്ഞ ഇവിടെ വെളളത്തിലിറങ്ങി കാറ്റുകൊണ്ട് ചിത്രങ്ങളൊക്കെ എടുത്ത് സന്തോഷിക്കുന്നവരേറെ

Post a Comment

0 Comments