banner

വനിത ഉദ്യോഗസ്ഥയടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകൻ്റെ ആക്രമണം!, നാല് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല, ആരോപണം

Published from Blogger Prime Android App
പത്തനംതിട്ട : ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി നൽകിയിരിക്കുന്നത്.

പത്തനംതിട്ട കൊച്ചു കോയിക്കലിൽ ചൊവ്വാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Post a Comment

0 Comments