banner

കൊല്ലത്ത് പള്ളിമുക്കിലെ ഖഹ്-വ റെസ്റ്റോറൻ്റിൽ വൻ തീപിടുത്തം

Published from Blogger Prime Android App
നിഷാദ്.എൻ
കൊല്ലം : പള്ളിമുക്കിലെ ഖഹ്-വ റെസ്റ്റോറൻ്റിൽ വൻ തീപിടുത്തം. സ്ഥാപനത്തിൻ്റെ അടുക്കളയിൽ സ്ഥാപിച്ചിട്ടുള്ള എക്സോസ്റ്റ് സിസ്റ്റം വഴി ഞയറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തീപിടിച്ചത്. കൊല്ലത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമായി. അവധി ദിവസമായതിനാൽ നിരവധി ആളുകൾ ഭക്ഷണം കഴിക്കാനായി റെസ്റ്റോറൻ്റിൽ ഈ സമയം ഉണ്ടായിരുന്നു. തീ പടരുന്ന സമയം തന്നെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Post a Comment

0 Comments