
കൊല്ലം : കരുനാഗപ്പള്ളിയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരണം വീണ് വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിലാണ് ആഞ്ഞിലി മരം തഴവാ കുതിരപ്പന്തി ബാബു ഭവനിൽ ബാബുവിന്റെ കോൺക്രീറ്റ് വീടിന് മുകളിൽ വീണ് വീട് തകർന്നത്.
അടുക്കള, ബാത്ത് റൂം, കിടപ്പുമുറി എന്നിവയാണ് ഭാഗികമായി തകർന്ന് വീണത്. ബുധനാഴ്ച പുലർച്ചെ ഉണ്ടായ കാറ്റിലാണ് മരം വീണത്. സംഭവം നടക്കുമ്പോൾ ബാബുവും ഭാര്യയും മകളും അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ടാണ് എല്ലാവരും ഉറക്കം ഉണർന്നത്. ആളപായം ഉണ്ടായില്ല. ഉദ്ദേശം 4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാബു പറഞ്ഞു..
0 Comments