banner

കോൺഗ്രസ്സ് ആഹ്വാനം ഏറ്റെടുത്ത് ജനങ്ങൾ!, ഒന്നര ലക്ഷത്തിലധികം ഇൻഡോർ ജനത കുത്തിയത് 'നോട്ട'യിൽ, ഇത് ചരിത്രം


സ്വന്തം ലേഖകൻ
നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 10.10 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാര്‍ഥികളല്ല, നോട്ടയാണ്. 1.81 ലക്ഷമാണ് നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍. 8.29 ലക്ഷത്തിന്‍റെ ലീഡ് ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇൻഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത്. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ശങ്കര്‍ ലാല്‍വനിയാണ് ഇൻഡോറിൽ ഇത്തവണയും വിജയത്തിലേക്ക് കടക്കുന്നത്. ബിജെപി സ്ഥാനാർഥിക്ക് 10 ലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്. എന്നാല്‍ നോട്ട 1.85 ലക്ഷത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.

17 വര്‍ഷം പഴക്കമുള്ള കേസ് പരാമര്‍ശിക്കാത്തതിന് സൂക്ഷ്മപരിശോധനയില്‍ ബിജെപി അക്ഷയ് കാന്തി ഭമിന്റെ നാമനിര്‍ദേശ പത്രികയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ എതിര്‍പ്പ് തള്ളുകയും നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം അദ്ദേഹം പത്രിക പിൻവലിച്ചത്.

നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് മത്സരിക്കാതെ തന്നെ ഏകപക്ഷീയ വിജയമായിരുന്നു ബിജെപിയുടെ മുകേഷ് കുമാര്‍ ചന്ദ്രകാന്ത് ദലാളിന്.

Post a Comment

0 Comments