സ്വന്തം ലേഖകൻ
ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ നിയമലംഘനം നടത്തിയതിന് ശേഷം വാഹനത്തിന്‍റെ നമ്ബർ പ്ലേറ്റ് മറച്ച് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്.
ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകള്‍ ക്യാമറയുടെ മുൻപില്‍ എത്തുമ്ബോള്‍ വാഹനത്തിന്റെ നമ്ബർ മറച്ചുപിടിക്കുന്നത് താല്‍ക്കാലിക രക്ഷ മാത്രമാണെന്ന് എംവിഡി പറയുന്നു. നിർമ്മിത ബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചുപിടിച്ചാലും ജീവന്റെ കാര്യത്തില്‍ ഈ മറച്ചു പിടിക്കലിന് വലിയ വില നല്‍കേണ്ടി വരുമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.
ഈ അടുത്ത ദിവസങ്ങളിലായി നിരവധി ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അതില്‍ കൂടുതലും 18 മുതല്‍ 20 വയസ്സുവരെ പ്രായമുള്ള യുവാക്കള്‍ അശ്രദ്ധ മൂലം വരുത്തിവയ്ക്കുന്ന അപകടങ്ങളാണെന്നും എംവിഡി പറയുന്നു.
നിലവിലെ ഈ സാഹചര്യത്തില്‍ എഐ ക്യാമറകളില്‍ കണ്ട ഈ കാഴ്ച സമൂഹമധ്യത്തില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ആളുകള്‍ ക്യാമറയുടെ മുൻപില്‍ എത്തുമ്ബോള്‍ വാഹനത്തിന്റെ നമ്ബർ മറച്ചുപിടിക്കുന്നത് താല്‍ക്കാലിക രക്ഷ മാത്രമാണെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.
നിർമ്മിതബുദ്ധി ക്യാമറയെ ഇങ്ങനെ മറച്ചു പിടിച്ചാലും ജീവന്റെ കാര്യത്തില്‍ ഈ മറച്ചു പിടിക്കലിന് വലിയ വില നല്‍കേണ്ടി വരും. നമ്മള്‍ ഓരോരുത്തരും ഉള്‍പ്പെടുന്ന സമൂഹത്തില്‍ ജീവന്റെ സുരക്ഷ ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ് അല്ലാതെ നിയമങ്ങളില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടതെന്നും എംവിഡി പറയുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments