banner

വളർത്തുപൂച്ചയെ കാണാതായതിന് മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ചെറുമകൻ!, ലഹരിക്ക് അടിമയായ യുവാവിനെ പോലീസ് പിടികൂടി, തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ മുത്തച്ഛൻ ചികിത്സയിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തൃശ്ശൂർ : വീട്ടിലെ വളർത്ത് പൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ചെറുമകൻ. ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് കൊച്ചുമകനായ ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി. ലാളിച്ച് വളർത്തിയ പൂച്ചയെ കാണാതായ ദേഷ്യത്തിലാണ് മുത്തച്ഛനെ പേരക്കുട്ടി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പോലീസിന് കൈമാറുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments